പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ 24 ശുപാര്‍ശകളുമായി തദ്ദേശവകുപ്പ്. കല്യാണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ്, കെട്ടിടനികുതിവര്ധന ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജെ. രാജമാണിക്യം നല്‍കിയിട്ടുള്ളത്.
കെട്ടിടനികുതി കൂട്ടാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. നികുതിയിലൂടെ അഞ്ചും നികുതിയേതരവിഭാഗത്തില്‍ ഒമ്പതും ഇനങ്ങളിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന തനത് വരുമാനം. ഇവയുടെ വര്‍ധന ഉള്‍പ്പെടെയുള്ള ശുപാര്‍ശകളില്‍ പ്രാഥമികചര്‍ച്ച ആയിട്ടേയുള്ളു. നടപ്പാക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. ദുര്‍ബലവിഭാഗങ്ങളെ ബാധിക്കാതെയാകും ശുപാര്‍ശകളിലെ തീരുമാനം.
ശുപാര്‍ശകളില്‍ ചിലത്
വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ശുചീകരണഫീസ് ഈടാക്കണം
രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തുന്ന സമ്മേളനങ്ങള്‍ക്കും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ശുചീകരണഫീസ് നല്‍കണം
2008-ലെ വിവാഹരജിസ്റ്റര്ചെയ്യല് പൊതുചട്ടങ്ങള്പ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനത്തില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ഈടാക്കുന്ന ഫീസില്‍ മാറ്റംവരുത്തണം
വാണിജ്യാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റ് ഫീസ് കൂട്ടണം. ഒരിക്കല്‍ പെര്‍മിറ്റ് എടുത്താല്‍ ചെറിയതുക അടച്ച് പുതുക്കുകയാണ് ഇപ്പോള്‍
കെട്ടിടനികുതി ഓരോ വര്‍ഷവും അഞ്ചുശതമാനം കൂട്ടണം. നിലവിലെ നികുതിയുടെ അഞ്ചുശതമാനമാകും വര്‍ധന. വിസ്തൃതി നിശ്ചയിക്കുന്നതില്‍ കൃത്യത വരുത്തും. കൂട്ടിച്ചേര്‍ക്കലുകള്‍കൂടി അളന്നുതിട്ടപ്പെടുത്തിയാകും നികുതിപുതുക്കല്‍. 25 ശതമാനം കൂട്ടാനായിരുന്നു ധനകാര്യകമ്മിഷന്റെ ശുപാര്‍ശ
മാലിന്യം വലിച്ചെറിഞ്ഞാല്‍ ചുമത്തുന്ന പിഴ ഉയര്‍ത്തണം. നിരീക്ഷണത്തിന് പ്രത്യേകസംവിധാനം വേണം
Content Highlights: Sanitation Fee marriages party meetings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..