എസ്‌ഐ പെണ്ണ് ആനി ശിവയുടെ പോലീസ് സ്‌റ്റേഷനല്ലേ I am waiting..: വീണ്ടും സംഗീത ലക്ഷ്മണ


സംഗീത ലക്ഷ്മണ | Photo: www.facebook.com|profile.php?id=1496934256

കൊച്ചി: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി എസ് ഐ റാങ്ക് വരെ എത്തിയ ആനി ശിവയ്‌ക്കെതിരെ പരാമര്‍ശവുമായി വീണ്ടും അഭിഭാഷക സംഗീത ലക്ഷ്മണ.

ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ്‌ സംഗീത ലക്ഷ്മണയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനി ശിവയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംഗീത ലക്ഷ്മണ വീണ്ടും രംഗത്തെത്തിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ ആനി ശിവയെ അധിക്ഷേപിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകന്‍ ഡി.സി.പി.ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍, ആനി ശിവ തന്നെ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെ ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചാനലുകളില്‍ നിന്ന് വിളി വന്നപ്പോഴാണ് സംഭവം അറിയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സറ്റേഷനില്‍ അങ്ങനെയാണ്. മാധ്യമക്കാര്‍ ആദ്യമറിയും അതു കഴിയുബോള്‍ ടിവി യില്‍ കണ്ട് ജനമറിയും. വിദേശത്ത് നിന്ന് വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരമറിയുന്നത്.

Cr.933/2021 of Central Police Station, Kochi.
u/S.509 of IPC and S. 67 of IT Act എന്ന് മാത്രം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. FIR, FIS എന്നീ records കൈയ്യില്‍ കിട്ടിയിട്ടില്ല. കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും.
SI പെണ്ണ് ആനി ശിവയുടെ പോലീസ് സ്റ്റേഷനല്ലേ??
I am waiting

ഇതായിരുന്നു സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐ. ആയി ആനി ശിവ ചുമതലയേറ്റതിനു പിന്നാലെയായിരുന്നു സംഗീതയുടെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ്. ജീവിത പ്രതിസന്ധികളെ സധൈര്യം മറികടന്ന് പോലീസ് സേനയില്‍ എസ്.ഐ. ആയി മാറി ആനി ശിവയുടെ ജീവിത കഥ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും ആനി ശിവയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുമായിരുന്നു സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Content Highlight; Sangeetha Lakshmana fb post against SI Annie shiva

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented