ആശ്രമം കത്തിച്ചത് ആര്‍എസ്എസ്സുകാരനെന്ന് വെളിപ്പെടുത്തല്‍, യുവാവിന്റെ ആത്മഹത്യ; കേസില്‍ വഴിത്തിരിവ്‌


സന്ദീപാനന്ദ ഗിരി, സന്ദീപാനന്ദ ഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ:മാതൃഭൂമി/ https://www.facebook.com/swamisandeepanandagiri

കണ്ണൂര്‍: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാല് വര്‍ഷത്തിന് ശേഷം നിര്‍ണായക വെളിപ്പെടുത്തില്‍. ആശ്രമം കത്തിച്ചത് തന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് ക്രൈംബ്രാഞ്ചിന് യുവാവ് മൊഴി നല്‍കി. തന്റെ സഹോദരാനായ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് കുണ്ടമണ്‍കടവ് സ്വദശി പ്രശാന്താണ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പ്രകാശ് പറഞ്ഞതായി പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

2018 ഒക്ടോബര്‍ 27-നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തച്ചത്. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍നിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു.'പ്രകാശ് ചെയ്തിട്ടുണ്ടെന്ന എനിക്ക് ആദ്യം അറിയില്ലായിരുന്നു. ആശ്രമം കത്തിച്ചതിന് പിന്നാലെ ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോയപ്പോള്‍ അനിയന് ഭയമുണ്ടായിരുന്നു. പിന്നീട് ഞാനാണ് ചെയ്തതെന്ന് അവന്‍ പറയുകയുണ്ടായി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് തന്റെ സഹോദരന്‍. അവന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ഒരാളും ഞങ്ങളുടെ സഹായത്തിനെത്തിയില്ല. അവന്‍ ഇത്രകാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും മരിച്ചപ്പോള്‍ സഹാക്കാനെത്താത്തതില്‍ വലിയ വിഷമം ഉണ്ടായിരുന്നു' പ്രശാന്ത് പറഞ്ഞു. അതേ സമയം ക്രൈംബ്രാഞ്ച് ഇതിനോടകം തന്നെ സംഭവത്തിന് പിന്നില്‍ പ്രകാശ് ആണെന്നതിന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനെ വിളിപ്പിച്ച് മൊഴിയെടുത്തതെന്നാണ് വിവരം.

ഇതിനിടെ പ്രകാശ് ആത്മഹത്യ ചെയ്യാനിടയായതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് ഇയാള്‍ക്ക് മര്‍ദനമേറ്റതായും ആരോപണമുണ്ട്.

പ്രകാശ് ഇവിടെ മുമ്പ് വന്നിട്ടുണ്ടെന്ന് സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. നേപ്പാളില്‍ നിന്നുള്ള ഒരു കുട്ടി ഇവിടെ പഠിച്ചിരുന്നു. അവന്‍ എന്തോ അപര്യാദയായി പെരുമാറിയെന്നും അവനെ തല്ലണമെന്നും പറഞ്ഞ് ഒരു കൂട്ടം ഇവിടെ വന്നിരുന്നു. അതിലുണ്ടായിരുന്ന ഒരാളാണ് ഈ പ്രകാശെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാകുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ മരണം അന്വേഷിക്കണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു.

Content Highlights: Sandeepanada Giri's Ashramam burned case-Brother's disclosure, suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented