സന്ദീപ് വാര്യർ | Screengrab: Mathrubhumi News
തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരേ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. കേന്ദ്രസര്‍ക്കാര്‍ കുമ്മനത്തെ പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് നിയമച്ചതിലെ കൊതിക്കെറുവ് തീര്‍ക്കാനാണ് നട്ടാല്‍ കിളിര്‍ക്കാത്ത നുണയുമായി അദ്ദേഹത്തിനെതിരേ പിണറായി സര്‍ക്കാര്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
ഗവര്‍ണ്ണര്‍ പദവിയിലിരുന്ന കേവലം ഒന്‍പത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയില്‍, പദവി ഒഴിഞ്ഞപ്പോള്‍ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാന്‍ സംഭാവന ചെയ്ത കുമ്മനത്തിന്റെ പേരിലാണോ പിണറായി സര്‍ക്കാര്‍ അഴിമതി ആരോപിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്യാപ്‌സൂളുകള്‍ക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ പോലും പുശ്ചിച്ചുതള്ളുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തില്‍ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. അതിന്റെ കൊതിക്കെറുവ് തീര്‍ക്കാനാണ് രാജേട്ടനെതിരെ നട്ടാല്‍ കിളിര്‍ക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാര്‍ത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടന്‍. ഗവര്‍ണ്ണര്‍ പദവിയിലിരുന്ന കേവലം ഒന്‍പത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയില്‍, പദവി ഒഴിഞ്ഞപ്പോള്‍ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാന്‍ സംഭാവന ചെയ്ത ആ രാജേട്ടന്റെ പേരിലാണോ നിങ്ങള്‍ അഴിമതി ആരോപിക്കാന്‍ ശ്രമിക്കുന്നത്, പിണറായി സര്‍ക്കാരേ..?
നടക്കില്ല. ക്യാപ്‌സൂളുകള്‍ക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ പോലും പുശ്ചിച്ചു തള്ളും. രാജേട്ടന്‍ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയില്‍ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേല്‍ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.
conent highlights: sandeep varier facebook post against state government, case against kummanam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..