ഇന്‍കം ടാക്‌സ് റെയ്ഡ് വന്നാല്‍ മുഖ്യന്റെ പേര് പറഞ്ഞ് വിരട്ടിയാല്‍ മതി:പരിഹസിച്ച്‌ സന്ദീപ് വാര്യര്‍


കോഴിക്കോട്: വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയെ സൂചിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍. ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണെന്നും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് അവരെ വിരട്ടിയാല്‍ മതിയെന്നും സന്ദീപ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.

വിജയ്‌ക്കെതിരായ നടപടി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന രീതിയിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താനവനകള്‍ക്കിടയിലാണ് സന്ദീപ് വാര്യരുടെ അഭിപ്രായപ്രകടനം.

'ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.' തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് എഴുതുന്നു.

രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇതിന് മുമ്പും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്തെത്തിയിരുന്നു. വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച് നടിമാര്‍ അത് ഉറപ്പാക്കണമെന്നുമാണ് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര നടീ നടന്‍മാരെ ലക്ഷ്യമിട്ടുക്കൊണ്ടായിരുന്നു സന്ദീപിന്റെ അന്നത്തെ അഭിപ്രായ പ്രകടനം.

'മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.'എന്നായിരുന്നു സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

Content Highlights: Sandeep G Varier facebook post on Tamil actor Vijay income tax raid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented