പ്രകാശ് ജാവ്ഡേക്കർ,കെ.സുരേന്ദ്രൻ |മാതൃഭൂമി
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വമാണെന്നും ജാവഡേക്കര്‍ പറഞ്ഞു. കെ.സുരേന്ദ്രനെ മാറ്റുമെന്നും ബി.ജെ.പിയില്‍ എന്തൊക്കെയോ സംഭവിക്കുമെന്നെല്ലാം പറയുന്നത് തെറ്റായ പ്രചാരണമാണ്. എല്‍ഡിഎഫും യുഡിഎഫുമാണ് മാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിന് പിന്നില്‍ പാര്‍ട്ടിയിലുള്ളവരും ഉണ്ടെന്ന സൂചനയും ജാവഡേക്കര്‍ നല്കി. 'ചിലര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. സംസ്ഥാനനേതൃത്വം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാളെയും മാറ്റാനുദ്ദേശിക്കുന്നില്ല. സംഘടനയെ വികസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക', ജാവഡേക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 31-ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പരസ്യമായി തന്നെ തള്ളിപറഞ്ഞിരിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍. ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റായി തുടരും. അദ്ദേഹം കരുത്തനായ പോരാളിയാണ്. നിലവിലുള്ള സംസ്ഥാന ഭാരവാഹികള്‍ മുഴുവന്‍ അതേപടി തുടരും. എല്ലാവരേയും ഉള്‍പ്പെടുത്തി ടീമിനെ വിപുലപ്പെടുത്തും. ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വിപുലപ്പെടുത്തല്‍ ഉണ്ടാകും. എന്നാല്‍ ഒരു പുനഃസംഘടനയും ഉണ്ടാകില്ല. അത്തരം വാര്‍ത്തകളെല്ലാം വ്യാജമാണ്. മോദിയുടെ പ്രഭാവം കേരളത്തിലും വിജയം കാണുമെന്ന് ഭയന്നാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതിന് പിന്നിലെന്നും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kerala, same leadership will face the Lok Sabha elections, prakash javadekar, k surendran, bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..