
-
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ടുള്ള ബി.ജെ.പി. പ്രചാരണത്തിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് വെട്ടിലായ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു. ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്റ് ചെയ്തതായി സമസ്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു നാസര്‍ ഫൈസി.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബി.ജെ.പി. നടത്തുന്ന ഗൃഹസമ്പര്‍ക്ക ലഘുലേഖാ ക്യാംപയിനിടെയാണ് നാസര്‍ ഫൈസി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോ എടുത്തത്. ബിജെപി ഗ്രൂപ്പുകളിലടക്കം ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ നാസര്‍ ഫൈസിക്കെതിരെ സമസ്തയില്‍ നിന്നടക്കം വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.
Content Highlights: Samastha-suspended nasar faizy koodathai-bjp caa campaign
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..