സമസ്തയോഗത്തില്‍ ലീഗിന്റെ ആവശ്യമുന്നയിച്ച് റഷീദലി തങ്ങള്‍; എതിര്‍പ്പിന് പിന്നാലെ പിന്മാറ്റം


മുഹമ്മദ് ഷഹീദ്/ മാതൃഭൂമി ന്യൂസ്‌

സി.ഐ.സിയുമായുള്ള അഭിപ്രായവ്യത്യാസം എന്താണെന്ന് വിശദീകരിക്കാനാണ് ചേളാരി സമസ്ത ഓഫീസില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്

സമസ്ത നേതൃസംഗമത്തിന്റെ പുറത്ത് വന്ന ദൃശ്യങ്ങൾ | Photo: Screenshot(Mathrubhumi News)

കോഴിക്കോട്: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസു (സി.ഐ.സി) മായി ചര്‍ച്ച വേണമെന്ന പാണക്കാട് റഷീദലി തങ്ങളുടെ ആവശ്യം തള്ളി സമസ്ത നേതൃയോഗം. ചര്‍ച്ച വേണമെന്ന്‌ യോഗവേദിയില്‍ റഷീദലി തങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ ചര്‍ച്ച വേണ്ടെന്നും തുടര്‍നടപടി സമസ്ത മുശാവറ യോഗം തീരുമാനിക്കട്ടേയെന്നും അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ ആവശ്യപ്രകാരമായിരുന്നു റഷീദലി തങ്ങളുടെ അഭ്യര്‍ഥന.

സി.ഐ.സിയുമായുള്ള അഭിപ്രായവ്യത്യാസം എന്താണെന്ന് വിശദീകരിക്കാനാണ് ചേളാരി സമസ്ത ഓഫീസില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. കേന്ദ്ര മുശാവറ അംഗങ്ങളും 14 പോഷക സംഘടനാഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗമായ പാണക്കാട് റഷീദലി തങ്ങള്‍ സി.ഐ.സിയുമായി ഇനിയും ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ യോഗത്തിലെ അംഗങ്ങള്‍ എതിര്‍പ്പുമായി എഴുന്നേല്‍ക്കുകയായിരുന്നു.



സമസ്ത ഇനിയൊരു ചര്‍ച്ചയ്ക്കും പോകേണ്ടെന്നും തീരുമാനം സമസ്ത മുശാവറ എടുത്താല്‍ മതിയെന്നും എതിര്‍പ്പുയര്‍ത്തിയ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എതിര്‍പ്പുയര്‍ന്നതോടെ റഷീദലി തങ്ങള്‍ ആവശ്യത്തില്‍നിന്നും പിന്മാറി. സി.ഐ.സിയുടേയും സമസ്ത പ്രവാസി സംഘടനയുടേയും ഭാരവാഹി പി.എച്ച്.എസ്. തങ്ങള്‍ സി.ഐ.സിയെ പിന്തുണച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇടപെട്ടു. യോഗം സമസ്തയുടേതാണെന്നും സി.ഐ.സി. പ്രതിനിധിയായി ആരും സംസാരിക്കേണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

സമസ്തയേയും സി.ഐ.സിയേയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താന്‍ ലീഗ് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, നേരത്തെയെടുത്ത തീരുമാനങ്ങള്‍ സി.ഐ.സി. നടപ്പാക്കിയിട്ടില്ലെന്നും ഇനിയും ചര്‍ച്ചക്കില്ലെന്നുമാണ് സമസ്തയുടെ നിലപാട്. സി.ഐ.സിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാന്‍ ഈ മാസം ഒന്‍പതിന് സമസ്ത യോഗം ചേരുന്നുണ്ട്.

Content Highlights: samastha rasheedali thangal cic cordination of islamic colleges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented