പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
കോഴിക്കോട്: കെ-റെയില്‍ വിരുദ്ധ സമരത്തിലും യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കാതെ സമസ്ത. വിഷയത്തില്‍ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് സമസ്ത മുഖപത്രം ആവശ്യപ്പെട്ടു. പദ്ധതിയെ എതിര്‍ക്കുന്നവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാല്‍ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും പത്രം പറയുന്നു.
കെ-റെയില്‍ പദ്ധതിക്ക് അനുകൂലമെന്നോ പ്രതികൂലമെന്നോ സമസ്ത മുഖപത്രം നിലപാട് വ്യക്തമാക്കുന്നില്ല. യുഡിഎഫ് നടത്തുന്ന സമരത്തിനോ സര്‍ക്കാരിന്റെ നിലപാടിനോ സമസ്തയുടെ പിന്തുണയുമില്ല. ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും കെ-റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് പത്രം പറയുന്നത്.
ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ടുപോകാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന സര്‍വേ കല്ലുകള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും കെ. സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരവസ്ഥ സംജാതമായാല്‍ തീര്‍ച്ചയായും അത് കേരളത്തിന്റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുവന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും പദ്ധതിയെ എതിര്‍ക്കുന്നവരും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാല്‍ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നും നാടിന്റെ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Content Highlights: Samastha on K-Rail project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..