'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത


'എല്ലാദിവസവും അഞ്ചുനേരം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. പ്രാര്‍ത്ഥനാ സമയം പരിഗണിക്കാതെ അതിന് പോലും ഭംഗം വരുത്തി കളിയാരാധന മാറുന്നു'

1. പ്രതീകാത്മക ചിത്രം 2. നാസർ ഫൈസി കൂടത്തായി | Photo: AFP, Mathrubhumi

കോഴിക്കോട്: സമസ്ത കേരള ജംയത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ലോകകപ്പിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണുന്നതിന് പകരം ജ്വരമായും താരാരാധനയിലേക്കും മാറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രം നല്‍കിയ പ്രസ്താവനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

'പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്കുള്ള പ്രസംഗ നോട്ട് മാത്രമാണ് നല്‍കിയത്. സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ കളിയെ കാണുന്നതിന് പകരം ജ്വരമായി ബാധിച്ച് താരാരാധനയിലേക്കും ധൂര്‍ത്തിലേക്കും പോവുകയാണ്. അത് ഒഴിവാക്കേണ്ടതാണ്. ഇസ്ലാം മതത്തില്‍ എല്ലാകാര്യങ്ങള്‍ക്കും ഒരുപരിധിയുണ്ട്. അത് വിട്ട് സമ്പത്ത് ചെലവഴിക്കുന്നതിനെ ഇസ്ലാം അംഗീകരിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മദ്യത്തിനും ലൈംഗികതയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ആതിഥ്യം വഹിക്കുന്ന ഖത്തര്‍. മതപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇഷ്ടപ്പെട്ട ടീമിനേയും താരങ്ങളേയും സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ ചോയ്‌സ് ആണ്. അത് വഴിവിട്ട ആരാധനയിലേക്കും ലക്ഷക്കണക്കിന് തുക മുടക്കി, നഗരങ്ങളിലും കുഗ്രാമങ്ങളില്‍ പോലും വമ്പിച്ച കട്ടൗട്ടുകള്‍ ഉയര്‍ത്തി അതുമാത്രമായി കേന്ദ്രീകരിച്ചുള്ള ജീവിതരീതി ശരിയല്ല.'- നാസര്‍ ഫൈസി വിശദീകരിച്ചു.എല്ലാദിവസവും അഞ്ചുനേരം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. പ്രാര്‍ത്ഥനാ സമയം പരിഗണിക്കാതെ അതിന് പോലും ഭംഗം വരുത്തി കളിയാരാധന മാറുന്നു. പ്രാര്‍ഥന തടയാത്ത രീതിയില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാവണം ഇതിനെ കാണേണ്ടതെന്നും അമിതമായി സമ്പത്ത് ചെലവഴിക്കാതെ താത്പര്യങ്ങളെ ഹനിക്കാതെയാണ് മുന്നോട്ട് പോകേണ്ടതെന്ന ബോധവത്കരണം മാത്രമാണ് വിശ്വാസികളോട് നടത്തിയത്. അത് പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രമാണ്. അല്ലാതെ ഒരു പ്രസ്താവനയോ ഇടപെടലോ ആയി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി അധിനിവേശം നടത്തിയ രാജ്യമാണ് പോര്‍ച്ചുഗല്‍. അത്തരം രാജ്യങ്ങളെപ്പോലും വഴിവിട്ടരീതിയില്‍ ആരാധിക്കുകയും അവരുടെ താരങ്ങളെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിനപ്പുറത്ത് അനുകരിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല എന്നാണ് പറഞ്ഞത്. പോര്‍ച്ചുഗല്‍ വിരുദ്ധരോ അര്‍ജന്റീനയുടേയോ ഫ്രാന്‍സിന്റേയോ ഫാന്‍സ് ഒന്നുമല്ല. പോര്‍ച്ചുഗലിനെ ലക്ഷ്യംവെച്ച് മാത്രമല്ല. ആലങ്കാരികമായാണ് പോര്‍ച്ചുഗലിനെപ്പോലും എന്ന് പറഞ്ഞെന്നും അദ്ദേഹം തന്റെ വാക്കുകളെ ന്യായീകരിച്ചു.

'താരങ്ങളെ ആരാധിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിലേക്ക് പോകരുത്. രാഷ്ട്രീയ നേതാക്കളേയും സിനിമാ താരങ്ങളേയും കായിക താരങ്ങളേയും ആരാധിക്കാന്‍ പാടില്ല. വിശ്വാസപരമായ പരിമിതിക്കുള്ളില്‍ നിന്ന് സ്‌നേഹിക്കാം. സ്വന്തം കുഞ്ഞിന്റെ പേരുപോലും മെസ്സിയുടെ കട്ടൗട്ടിന് മുന്നില്‍ വന്ന്, മെസ്സിയുടെ പ്രീതിക്ക് വേണ്ടി, മെസ്സി എന്ന് പേരിട്ടുകൊണ്ട് താരാരാധനയിലേക്ക് പോകുന്നു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ടൗണിലെ ഏറ്റവും വലിയ കട്ടൗട്ടിന് മുന്നിലേക്ക് കൊണ്ടുവന്ന് മെസ്സിയുടെ പ്രീതി തേടിക്കൊണ്ട് പേരിടുന്നത് സുഖകരമായ രീതിയല്ല. ഉറക്കമൊഴിയരുത് എന്നത് ഇസ്‌ലാമികപരമായ കാര്യമാണ്. ശരീരത്തിന് ക്ഷീണം ഉണ്ടാവുകയും ആരാധനയ്ക്ക് മാത്രമല്ല, പഠനത്തേയും ബാധിക്കുന്നുണ്ട്. കളി കാണുന്നവര്‍ ശരീരത്തേയും ആരാധനയിലും ശ്രദ്ധിക്കണം. അതിനൊന്നും ഭംഗം വരരുതെന്ന് പറയാന്‍ വിശ്വാസിയെ സംബന്ധിച്ച് അധികാരമുണ്ട്.'- നാസര്‍ ഫൈസി വ്യക്തമാക്കി.

മതം സാര്‍വദേശീയതയ്‌ക്കോ ആഗോളസൗഹൃദത്തിനോ എതിരല്ല. ജാതി മത ഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യന്‍ ഒന്നാണെന്ന് പറയുന്നതില്‍ ധൂര്‍ത്തിന്റെ ആവശ്യമില്ല. ചില സമയങ്ങളില്‍ മാറ്റിവെക്കേണ്ടതല്ല പ്രാര്‍ഥന. ലോകത്ത് ഏത് സ്‌പോര്‍ട്‌സ് വന്നാലും പ്രാര്‍ഥനയുടെ സമയത്ത് അത് നിര്‍ബന്ധമാണ്. നേരത്തേയും ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും ടി.വി. ഓഫ് ചെയ്യണമെന്നും കളികാണരുതെന്നും ആരും പറഞ്ഞിട്ടില്ല. ഓട്ട മത്സരത്തെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. പന്ത് തട്ടുന്നതില്‍ ഇസ്ലാം എതിരല്ല. അമിത ജ്വരത്തോടൊപ്പവും ആരാധനയോടൊപ്പവും സാദിഖലി തങ്ങള്‍ നിന്നിട്ടില്ല. യാഥാസ്ഥിതിക നിലപാടല്ല, പുരോഗമനവാദികള്‍ എന്ന് പറയുന്നവരും ധൂര്‍ത്തിനെ എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.

Content Highlights: samastha leader nazer faizy koodathayi explanation on world cup controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented