ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സമസ്തയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമസ്ത വേദിയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിലാണ് ഗവർണറുടെ വിമർശനം. സംഭവം അതീവ ദുഖകരമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മുസ്ലിം പുരോഹിതർ ഖുർ ആൻ വചനങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളും അവഗണിച്ചു കൊണ്ട്, മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകൾക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത്. അതിനെയാണ് പുരോഹിതൻ തള്ളിപ്പറയുന്നത് എന്നാണ് ഗവർണറുടെ വിമർശനം.
മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് വിവാദ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
'പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ' എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്നത് മൈക്കിലൂടെ പുറത്ത് വരികായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് വിവാദമായത്.
Content Highlights: samastha leader controversy - arif mohammad khan against samastha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..