ജിഫ്രി മുത്തുക്കോയ തങ്ങൾ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
വഖഫ് വിഷയത്തിന് ശേഷം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് സമസ്തയുടെ പണ്ഡിത സഭയായ മുശാവറ ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ 26 പേര്‍ പങ്കെടുത്തിരുന്നു.
Content Highlights: No change in political stance; Action if leaders do not follow discipline - Samastha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..