കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍പോലും അഴിമതി; കടം ഇരട്ടിയാക്കി, അരാജകത്വം - നഡ്ഡ


ജെപി നഡ്ഡ

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. കേരളത്തില്‍ അഴിമതിയും അരാജകത്വവും വാഴുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ് സിപിഎം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടം ഇതിനോടകം ഇരട്ടിയായി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയുടെ ചട്ടക്കൂടി
ടിലാണ്. സ്വര്‍ണക്കടത്ത് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പങ്കാളിയായി' നഡ്ഡ പറഞ്ഞു.



സംസ്ഥാനത്ത് അരാജകത്വമാണ്. നിയമവാഴ്ചയില്ല. അക്രമസംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലും രാപ്പകലില്ലാത്ത അധ്വാനിക്കുന്ന തങ്ങളുടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൂത്ത് തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് ഒന്നിച്ചിരുന്ന് വീക്ഷിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് യോഗങ്ങള്‍ സംഘടിപ്പിക്കാനും നഡ്ഡ ആവശ്യപ്പെട്ടു.

Content Highlights: Salute BJP workers-JP Nadda slams Kerala CM over lawlessness, corruption


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented