ഇ.എസ്. ബിജുമോൻ
കൊല്ലം: തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോനാണ് ജീവനൊടുക്കിയത്.
പത്തനാപുരം ബ്ലോക് നോഡല്‍ പ്രേരകായിരുന്ന ബിജുമോന് കഴിഞ്ഞ ആറു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയായിരുന്നു ബിജുമോന്‍. ഇരുപത് വർഷമായി സാക്ഷരതാ പ്രേരക് ആയി പ്രവർത്തിച്ചുവരികയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോന്‍ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. ശമ്പളത്തിനായി സംഘടനയുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 80 ദിവസം പിന്നിടുന്ന വേളയിലാണ് ബിജുമോന്റെ ആത്മഹത്യ.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച് 31-ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് നടപ്പാക്കാത്തതാണ് ശമ്പളം തടസപ്പെട്ടാന്‍ കാരണം. ഇതുമൂലം സംസ്ഥാനത്തെ 1714 പ്രേരകുമാര്‍ പ്രതിസന്ധിയിലാണെന്നും അസോസിയേഷന്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: saksharta prerak commits suicide in kollam pathanapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..