സഖാവിനെ അവസാനമായി കാണാൻ പുഷ്പനുമെത്തി; കണ്ണുനിറഞ്ഞ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ


ആയിരക്കണക്കിനാളുകളാണ് സഖാവിന് അന്തിമോപചാരമർപ്പിക്കാനായി കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.

Photo: Screengrab/ Mathrubhumi News

കണ്ണൂർ: സഖാവ് കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനുമെത്തി. തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു പുഷ്പൻ എത്തിയത്. പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു പുഷ്പൻ കോടിയേരിക്ക് അന്തിമോപചാരമർപ്പിച്ചത്.

വികാരനിർഭരമായ നിമിഷങ്ങൾക്കാണ് കണ്ണൂർ സാക്ഷ്യം വഹിക്കുന്നത്. കിടന്ന കിടപ്പിൽ കോടിയേരി സഖാവിനെ ഒരു നോക്ക് കണ്ട് പുഷ്പൻ തിരികെ മടങ്ങുമ്പോൾ കൂടെ നിന്നവരുടെ കണ്ണ് നിറഞ്ഞു. 'ഇല്ലാ ഇല്ല മരിക്കുന്നില്ല...' മുദ്രാവാക്യം വിളിച്ച് പ്രവർത്തകരും. ആയിരക്കണക്കിനാളുകളാണ് സഖാവിന് അന്തിമോപചാരമർപ്പിക്കാനായി കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.



തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

Content Highlights: sakhav pushpan last tribute to kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented