ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: സാബു സ്കറിയ/ മാതൃഭൂമി
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് സംബന്ധിച്ച് പത്ര-മാധ്യമങ്ങളിലടക്കം വിവിധ ചര്‍ച്ചകള്‍ നടന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനംതന്നെ അംഗീകരിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ വഴങ്ങുകയും ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കുകയും ചെയ്തത്. തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.
സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണറുടെ നിയമോപദേഷ്ടാവ് ഡോ. എസ്. ഗോപകുമാരന്‍ നായര്‍ നല്കിയ ഉപദേശത്തില്‍ പറയുന്നു എന്നാണ് പുറത്തുവന്ന വിവരം. മുഖ്യമന്ത്രി തിടുക്കപ്പെട്ട് നല്‍കിയിരിക്കുന്ന നോട്ടീസില്‍ വിശദാംശങ്ങള്‍ ആരായണമെന്നും നിയമോപദേശത്തില്‍ ഉണ്ടായിരുന്നു. ഭരണഘടനാ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ട്. ഇക്കാര്യം ജനങ്ങള്‍ അറിയണം. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിക്ക് ഒട്ടും യോജിക്കാത്ത പ്രസംഗമാണ് നടത്തിയത്. എന്നാല്‍, ഭരണഘടനയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഗവര്‍ണര്‍ക്കുള്ളത്. അതിനായി പരമാവധി ശ്രമം ഉണ്ടാകണമെന്ന് ഭരണഘടനാ അനുച്ഛേദം 159-ല്‍ നിഷ്കര്‍ഷിക്കുന്നുണ്ടെന്നും ലീഗല്‍ അഡൈ്വസര്‍ നല്കിയ നിയമോപദേശത്തിലുണ്ടെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. പ്രസാദ് അറിയിച്ചിരുന്നു.
Content Highlights: saji cheriyan's swearing i ceremony governor arif muhammed khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..