വനിതാ ഹൗസ് സർജനെ കൈയേറ്റംചെയ്ത പോലീസുകാരനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൗസ് സർജന്മാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രകടനം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രിഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന്‍ അനീഷ്മോനെയാണ് സസ്‌പെന്റ് ചെയ്തത്. നേരത്തെ സംഭവത്തില്‍ അനീഷ്മോനെതിരേ അമ്പലപ്പുഴ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്മോന്റെ അച്ഛന്‍ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെത്തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്‍കാന്‍ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്മോന്‍ സ്ഥലത്തെത്തിയത്.
രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്മോന്‍ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്തതായാണ് പരാതി. ആശുപത്രി സൂപ്രണ്ട് ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വനിതാ ഹൗസ് സര്‍ജന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ സമരം ആരംഭിച്ചിരുന്നു.
Content Highlights: Saji cheriyan's gunman suspended from service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..