വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ദു:ഖമുണ്ട്; രാജി ധാര്‍മികത ഉയര്‍ത്തി- സജിചെറിയാന്‍


സജി ചെറിയാൻ| Photo: Mathrubhumi

തിരുവനന്തപുരം: വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.

ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കാനോ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. 43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന പ്രചാരണവും നടന്നു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

വിവാദത്തിന് പിന്നാലെ ഉന്നതമായ രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജിവച്ചത്. പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയത് അനുസരിച്ചാണ് രാജി. പ്രസംഗം സംബന്ധിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഒരിക്കല്‍കൂടി ഖേദം രേഖപ്പെടുത്തുന്നതായും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രത്യേക പ്രസ്താവന അവസാനിപ്പിച്ചത്.

ഒരു മന്ത്രി രാജിവച്ചാല്‍ അതിന്റെ കാരണം സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന് വിശദീകരണം നടത്താന്‍ സഭാചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്. ഇതുപ്രകാരം ചട്ടം 64 അനുസരിച്ചാണ് സജി ചെറിയാന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയത്.

Content Highlights: saji cheriyan's explanation in assembly over constitution remark controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented