മുന്നണിപ്പോരിനിടയില്‍ സെല്‍ഫ് ഗോള്‍; സ്വയംകുഴിച്ച കുഴിയിലേക്ക് സജി ചെറിയാന്‍


അനിഷ് ജേക്കബ്

കെ-റെയിലിലായിരുന്നു ആദ്യ പോരാട്ടം. സ്വര്‍ണക്കടത്തിലെ രണ്ടാംഘട്ട വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീണ്ടു

മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനം നടത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ മേല്‍ക്കോയ്മയില്‍നിന്ന് പടിയിറങ്ങി സര്‍ക്കാരും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പൊരുതിത്തുടങ്ങിയത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തോടെയാണ്. 99 അംഗ നിയമസഭാകക്ഷി നൂറാക്കാനുള്ള ഭരണപക്ഷത്തിന്റെ പോരാട്ടം അവിടെ മുറിഞ്ഞു. ഇതുവരെ ലക്ഷണമൊത്ത പ്രതിപക്ഷമായി മാറാന്‍ കഴിയാതിരുന്ന ദൗര്‍ബല്യം യു.ഡി.എഫ്. മറികടന്നു.

ഏറ്റുമുട്ടാന്‍ വിഷയങ്ങളേറെ

കെ-റെയിലിലായിരുന്നു ആദ്യ പോരാട്ടം. സ്വര്‍ണക്കടത്തിലെ രണ്ടാംഘട്ട വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീണ്ടു. എ.കെ.ജി. സെന്റര്‍ ആക്രമണം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, പി.സി. ജോര്‍ജിന്റെ അറസ്റ്റ് തുടങ്ങി ഇടവേളയില്ലാതെ പോര്‍മുഖങ്ങള്‍ ഉയര്‍ന്നു. ഈ പടക്കളത്തില്‍ സജി ചെറിയാന്‍ കേന്ദ്രബിന്ദുവായിരുന്നില്ല.

എന്നാല്‍, സ്വയംകുഴിച്ച കുഴിയിലേക്ക് സജി ചെറിയാന്‍ ചെന്നുവീഴുകയായിരുന്നു. മുന്നണികളുടെ പോരാട്ടത്തിനിടയിലെ സെല്‍ഫ് ഗോളായിരുന്നു അത്. ഭരണഘടനയെ തള്ളിപ്പറയുന്ന വാക്കുകള്‍ അടങ്ങിയ ദൃശ്യം പ്രചരിച്ചതോടെ അനിവാര്യമായ രാജിയിലേക്ക് അദ്ദേഹമെത്തി.

കെ-റെയിലില്‍ സര്‍ക്കാര്‍ പിന്നാക്കംപോയി. എന്നാല്‍, മറ്റുപ്രശ്‌നങ്ങളില്‍ പ്രതിപക്ഷം പോരാട്ടപാതയിലാണ്. സ്വര്‍ണക്കടത്തുകേസിലെ രഹസ്യമൊഴിയും സ്വപ്നയുടെ വെളിപ്പെടുത്തലുകളിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. ഭരണമുണ്ടായിട്ടും പാര്‍ട്ടി ആസ്ഥാനം ആക്രമിച്ചയാളെ കണ്ടെത്താനാകാത്തതും പ്രതിപക്ഷം ആയുധമാക്കി.

കെ. സുധാകരന്‍-വി.ഡി. സതീശന്‍ നേതൃത്വം യു.ഡി.എഫിന്റെ അമരംപിടിച്ചശേഷം വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്നുവേണം കരുതാന്‍. സാധാരണ കോണ്‍ഗ്രസ് ശൈലി വിട്ട് സമരപാതയില്‍ അവര്‍ മുന്നോട്ടുവന്നു. പ്രതിരോധത്തിനുപകരം ആക്രമണശൈലിയിലേക്ക് പ്രതിപക്ഷം വന്നത് പോരാട്ടം കനപ്പിച്ചു.

പുതിയചോദ്യവുമായി പ്രതിപക്ഷം

മന്ത്രി രാജിവെച്ചപ്പോള്‍ പ്രതിപക്ഷം ഇതേവിഷയത്തില്‍ത്തന്നെ സി.പി.എമ്മിനെതിരേ തിരിഞ്ഞു. ഭരണഘടനയോടുള്ള സി.പി.എമ്മിന്റെ നിലപാട് എന്തെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. സജി ചെറിയാനെതിരേയുള്ള കേസില്‍ തീരുമാനം ഇനിയുണ്ടാകേണ്ടത് കോടതിയില്‍ നിന്നാണ്

മുന്നണിപ്പോരിനിടയില്‍ സെല്‍ഫ് ഗോള്‍

Content Highlights: Saji Cheriyan Resigned

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented