സ്‌ട്രോങ്ങാണെന്ന് സജി ചെറിയാന്‍; എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക്;പ്രതിഷേധത്തിന് പ്രതിപക്ഷം


സജിചെറിയാനെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതി ഉത്തരവിട്ടതോടെ പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

മന്ത്രി സജി ചെറിയാൻ | ഫയൽ ഫോട്ടോ - മാതൃഭൂമി

തിരുവനന്തപുരം: മന്ത്രി നമ്പറിട്ട കാറില്‍ നിന്ന് മാറി എം.എല്‍.എ ബോര്‍ഡ് വെച്ച കാറില്‍ നിയമസഭയിലേക്കെത്തി സജി ചെറിയാന്‍. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന്‍ നിയമസഭയിലെത്തുന്നത്. ഒരു പ്രയാസവുമില്ലെന്നും സ്‌ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സജിചെറിയാനെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതി ഉത്തരവിട്ടതോടെ പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം മാത്രമല്ല, എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെ ആവശ്യമില്ലെന്നാണ് സി.പി.എം പറയുന്നത്.

വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെങ്കിലും നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുമെന്നാണ് അറിയുന്നത്. ഇന്നലെ എട്ടുമിനിറ്റ് കൊണ്ട് സഭാ നടപടികള്‍ അവസാനിച്ചുവെങ്കിലും ഇന്ന് ചോദ്യോത്തരവേളയടക്കം മുന്നോട്ട് പോവും. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlights: Saji Cheriyan In Niyamasabha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented