മൊഴിയെടുക്കുന്ന പോലീസ്, സജി ചെറിയാൻ
പത്തനംതിട്ട: സജി ചെറിയാന്‍ എം.എല്‍.എ.യുടെ ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ സി.പി.എം. മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തു. വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകരുടെ മൊഴി. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാന്‍ പോലീസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തെ സമീപിക്കും.
സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് മല്ലപ്പള്ളിയിലാണ്. സി.പി.എം. മല്ലപ്പള്ളി ഏരിയ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകര്‍. മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ തുടങ്ങിയവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. 20 പേര്‍ക്കാണ് ഇന്ന് ഹാജാരാകാനായി നോട്ടീസ് നല്‍കിയത്. കുറച്ചുപേര്‍ അസൗകര്യം അറിയച്ചതിനാല്‍ അവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
അതേസമയം, സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ചിലത് അടര്‍ത്തിയെടുത്ത് വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ ചിലരുടെ ബോധപൂര്‍വമായ ഇടപെടലാണ് ഉണ്ടായതെന്നുമാണ് സംഘാടകര്‍ നല്‍കിയ മൊഴിയെന്നാണ് വിവരം.
Also Read
കേസില്‍ നിര്‍ണായക തെളിവായി മാറുന്ന രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കൈവശം ദൃശ്യങ്ങള്‍ ഇല്ലെന്നാണ് ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ നല്‍കിയ വിശദീകരണം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യം മാത്രമായിരുന്നു കൈവശമുണ്ടായിരുന്നതെന്നും എന്നാല്‍ സംഭവം വിവാദമായതോടെ അത് നീക്കം ചെയ്തുവെന്നുമാണ് സംഘാടകര്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോ താന്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയ മറുപടി.
Content Highlights: saji cheriyan controversy, statement of organizers recorded


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..