ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, സജി ചെറിയാൻ | Photo: Mathrubhumi
തിരുവനന്തപുരം: നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ല. പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതത്വബോധത്തോടുകൂടി സിനിമാമേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
Content Highlights: Saji Cheriyan cinema minister response on producers association ban for sreenath bhasi shane nigam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..