
സജി ചെറിയാൻ | ഫയൽചിത്രം
ചേര്‍ത്തല: ദേശീയപാത പുനര്‍നിര്‍മാണ വിവാദത്തില്‍ പതികരണവുമായി മന്ത്രി സജി ചെറിയാന്. ആരിഫിന്റെ കത്തിന്മേല് വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ല. റോഡ് നിര്‍മാണത്തിലെ വിജിലന്‍സ് അന്വേഷണ ആവശ്യത്തില്‍ എ.എം. ആരിഫിന് പാര്‍ട്ടി നേതാവെന്ന നിലയില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് സിപിഎം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ പ്രാവശ്യം വകുപ്പ് തലത്തില്‍ അന്വേഷിച്ചിരുന്നു. അന്വേഷണത്തിന്റെ കൃത്യമായ റിപ്പോര്‍ട്ട് ഗവണ്മെന്റ് ബന്ധപ്പെട്ടവര്‍ക്ക് കൊടുത്തിട്ടുണ്ട്. ആരിഫ് അന്വഷണം ആവശ്യപ്പെട്ട സാഹചര്യം പരിശോധിക്കുമെന്നും ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
അതോ സമയം വിവാദത്തില്‍ സജി ചെറിയാന് മറുപടിയുമായി ആരിഫും രംഗത്ത് വന്നു. പ്രശ്ന പരിഹാരത്തിന് ഇടപെടലായിരുന്നു താന്‍ ഉദ്ദേശിച്ചത്. പിഡബ്യുഡി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കനിക്ക് ലഭിച്ചിരുന്നില്ല. വിജലന്‍സ് അന്വേഷണം വേണ്ടെന്ന് സജി ചെറിയാന് പറഞ്ഞെങ്കില്‍ അങ്ങനെ നടക്കെട്ടെ. തനിക്ക് വാശിയില്ല. പാര്‍ട്ടിക്ക് എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ അധികാരമുണ്ടെന്നും ആരിഫ് പറഞ്ഞു.
ദേശീയപാത 66-ല്‍ ചേര്‍ത്തല-എക്സ്റേ കവലമുതല്‍ അരൂര്‍വരെ നടത്തിയ പുനര്‍നിര്‍മാണമാണ് വിവാദത്തിലായത്. നിര്മാണത്തെക്കുറിച്ചു വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി. പൊതുമരാമത്തു വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനു പരാതി നല്കി. ജി. സുധാകരന് മന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന പൊതുമരാമത്തുവകുപ്പ് ദേശീയപാതാ വിഭാഗം നടത്തിയ പണിയായതിനാല്‍ ഇതിനു രാഷ്ട്രീയമാനം കൈവരികയായുരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..