മുഹമ്മദ് റിയാസ്, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാർക്കായി വീതിച്ചുനല്‍കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം എന്നീ മൂന്ന് വകുപ്പുകളാണ് നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാന് നല്‍കാനാണ് തീരുമാനം. യുവജനക്ഷേമകാര്യ വകുപ്പ് പിഎ മുഹമ്മദ് റിയാസിനും സാംസ്‌കാരികം-സിനിമ വകുപ്പ് വിഎന്‍ വാസവനും നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
ഭരണഘടനയെ സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്.
Content Highlights: saji cherians departments were divided, cpm decision


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..