കല്യാണി കേൾക്കാൻപോകുന്ന ശബ്ദത്തിൽ ഇനി അച്ഛനില്ല; മകളുടെ വിളിയെത്തുംമുമ്പ് സജീവ് യാത്രയായി


സി.എം. മനോജ് കുമാർ

കേൾവിശക്തി കിട്ടാൻ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തണം. 20 ലക്ഷം രൂപയാണ് ചെലവ്. കോവിഡ്കാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ സിദ്ധാർഥ് ബഹ്റൈനിലേക്ക് പോയിട്ട് ആറുമാസമേ ആയുള്ളൂ.

സിദ്ധാർഥ് സജീവും മകൾ കല്യാണിയും

പയ്യോളി: ജന്മനാ കേൾവിശക്തിയില്ലാത്ത കല്യാണിയെ ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിക്കാനായി പരിശ്രമിക്കുകയായിരുന്നു ആ അച്ഛൻ. കേൾവിശക്തിയും അതോടൊപ്പമുള്ള പ്രതികരണവും കിട്ടാനുള്ള മകളുടെ ശസ്ത്രക്രിയ കഴിഞ്ഞ് സന്തോഷത്തോടെ ജോലിസ്ഥലമായ വിദേശത്തേക്കുപോയ അച്ഛൻ അവിടെവെച്ച്‌ മരിച്ചു. കേൾവിശക്തി കിട്ടുന്ന കല്യാണിക്ക് ഇനി മോളെ എന്ന അച്ഛന്റെ ശബ്ദം കേൾക്കാൻ കഴിയില്ല. അച്ഛാ എന്ന മോളുടെ ശബ്ദത്തിനും പ്രതികരണമുണ്ടാവില്ല.

പയ്യോളി മൂന്നുകുണ്ടൻ ചാലിൽ സിദ്ധാർഥ് സജീവാണ് മകളുടെ വിളിയെത്തുംമുമ്പേ യാത്രയായത്.

ഒരു വയസ്സ് കഴിഞ്ഞ ഋദ്ധിജാന് (കല്യാണി) ജന്മനാ കേൾവിശക്തിയില്ലായിരുന്നു. ഈയിടെയാണ് അത് വീട്ടുകാർ തിരിച്ചറിയുന്നത്. കേൾവിശക്തി കിട്ടാൻ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തണം. 20 ലക്ഷം രൂപയാണ് ചെലവ്. കോവിഡ്കാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ സിദ്ധാർഥ് ബഹ്റൈനിലേക്ക് പോയിട്ട് ആറുമാസമേ ആയുള്ളൂ. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രിയങ്കരനായ സിദ്ധാർഥിന്റെ പ്രയാസം പരിഹരിക്കാൻ കൗൺസിലർ പി.എം. ഹരിദാസൻ ചെയർമാനും കെ.കെ. പ്രേമൻ ജനറൽ കൺവീനറുമായി ചികിൽസാ സഹായകമ്മിറ്റി രൂപവത്‌കരിച്ചത്. വലിയൊരു തുക പെട്ടെന്നുതന്നെ കമ്മിറ്റി സ്വരൂപിച്ചു. ഇതിനിടെ പിഞ്ചോമനയുടെ ശസ്ത്രക്രിയക്കായി ജൂലായ് 18-ന് സിദ്ധാർഥ് നാട്ടിലെത്തി. 22-ന് ശസ്ത്രക്രിയ കഴിഞ്ഞ് 28-ന് ഗൾഫിലേക്ക് തിരിക്കുകയും ചെയ്തു.

ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞാൽ മറ്റൊരു ശസ്ത്രക്രിയകൂടി നടത്തണം. എന്നാലേ കേൾവിശക്തി മകൾക്ക് പൂർണമായി ലഭിക്കൂ. മകളുടെ സുരക്ഷിതത്വത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക്‌ സമീപം വീട് വാടകയ്ക്കെടുത്ത് ഭാര്യയെയും കുട്ടിയെയും അവിടെ താമസിപ്പിച്ചു. ഗൾഫിലെത്തിയ സിദ്ധാർഥ് കല്യാണിയുടെ കൊഞ്ചലിനായി ഇടയ്ക്കിടെ ഫോണിലെത്തും.

അങ്ങനെയിരിക്കെ ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് സിദ്ധാർഥ് മരണപ്പെട്ട വിവരം നാട്ടിലെത്തുന്നത്. ഹോട്ടലിലെ സ്വമ്മിങ്‌പൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

എം.സി. സജീവന്റെയും ഷെർലിയുടെയും ഏക മകനാണ്. അക്ഷരമുറ്റം റെസിഡന്റ് അസോസിയേഷൻ ഭാരവാഹിയാണ്. സഹോദരി യദുനന്ദന. ഭാര്യ മമത.

Content Highlights: sajeev died before getting call from daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented