സൈബി നിയമ വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന് എഫ്.ഐ.ആര്‍.


2 min read
Read later
Print
Share

അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor

കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷകനും അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയുമായ സൈബി ജോസ് കിടങ്ങൂരിനെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ അനുകൂല വിധി വാങ്ങി നല്‍കുന്നതിന് കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്നു പറഞ്ഞ് കക്ഷികളെ സൈബി വിശ്വസിപ്പിച്ചു. കേസുകള്‍ക്കായി അമിതമായി പണം ഈടാക്കി കക്ഷികളെയും മറ്റുള്ളവരെയും വഞ്ചിച്ച് നിയമ വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സെന്‍ട്രല്‍ പോലീസ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം വകുപ്പ് 7 (1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരം ജാമ്യമില്ലാത്ത കേസാണ് സൈജുവിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2020 ജൂലായ് 19 മുതല്‍ 2022 ഏപ്രില്‍ 29 വരെയുള്ള രണ്ടുവര്‍ഷമാണ് കക്ഷികളില്‍നിന്ന് സൈബി അമിതമായി പണം വാങ്ങിയിരിക്കുന്നതെന്നും എഫ്‌.െഎ.ആറിലുണ്ട്. എഫ്.ഐ.ആറിനൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നടത്തിയ പ്രഥമ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

കേസന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക ടീം ഉടന്‍തന്നെ അന്വേഷണം തുടങ്ങും. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പി. കെ.എസ്. സുദര്‍ശനാണ്.

നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിേചര്‍ക്കപ്പെട്ട സിനിമാ നിര്‍മാതാവിന് മുന്‍കൂര്‍ ജാമ്യം വാങ്ങി നല്‍കാന്‍ ജഡ്ജിക്കെന്നു പറഞ്ഞ് സൈബി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ ഉണ്ടായത്. പിന്നാലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ലക്ഷക്കണക്കിനു രൂപ വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നു. പത്തനംതിട്ട റാന്നി പോലീസ് പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച കേസിലും കക്ഷികളില്‍നിന്ന് കൈക്കൂലി എന്ന നിലയില്‍ പണം വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

Content Highlights: saiby case police fir

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented