സാദിഖലി ശിഹാബ് തങ്ങൾ |ഫോട്ടോ:മാതൃഭൂമി
- പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത് ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍
- പ്രഖ്യാപനം നടത്തിയത് ലീഗ് ദേശീയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്തീന്
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്മാന് സ്ഥാനവും സാദിഖലി തങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.
പൂക്കോയ തങ്ങള്‍ അധ്യക്ഷപദവിയിലിരുന്നതിന് ശേഷം കീഴ് വഴക്കമനുസരിച്ച് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്മാരായി നിയോഗിക്കാറുള്ളത്. പിതാവ് പൂക്കോയ തങ്ങള്‍, ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഇരുന്ന കസേരയാണ് സാദിഖലി തങ്ങളെ തേടിയെത്തിയിരിക്കുന്നത്.
ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത അന്നുമുതല്‍ സാദിഖലി തങ്ങള്‍ ലീഗിന്റെ മലപ്പുറം ജില്ല അധ്യക്ഷ പദവിയിലുണ്ടായിരുന്നു. സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും സാദിഖലി തങ്ങള്‍ വഹിക്കുന്നുണ്ട്. യൂത്ത് ലീഗിന്റേയും സമസ്ത വിദ്യാര്‍ഥി സംഘടനയായ എസ്കെഎസ്എസ്്എഫിന്റേയും സംസ്ഥാന പ്രസിഡന്റായിരുന്നു.
Content Highlights: Sadiqali Shihab Thangal is the new state president of the Muslim League
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..