അവര്‍ ചര്‍ച്ചചെയ്യും; വര്‍ത്തമാനകാല പ്രതിസന്ധികള്‍ മാത്രമല്ല, മുന്നോട്ടുള്ള യാത്രയും


ലോക വാര്‍ത്താദിനമായ സെപ്റ്റംബര്‍ 28-ന് തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന സംവാദവേദി

.

കോഴിക്കോട്: വസ്തുനിഷ്ഠമായ വാര്‍ത്താവതരണത്തിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും വര്‍ത്തമാനകാല പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യുകമാത്രമല്ല ലോക വാര്‍ത്താദിനമായ സെപ്റ്റംബര്‍ 28-ന് തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന സംവാദവേദി ചെയ്യുക. മറിച്ച്, മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തനത്തെയുംകുറിച്ച്് ആത്മവിമര്‍ശനം നടത്തുകയും സത്യാനന്തരകാലത്തിലൂടെയുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച്് ആഴത്തില്‍ ആലോചിക്കുകയും ചെയ്യും.

രണ്ടാമത്തെ സെഷനില്‍ 'കൗണ്ടര്‍ മീഡിയ' എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്റോറിയല്‍ ഉപദേശകന്‍ എം.ജി. രാധാകൃഷ്ണന്‍, മുന്‍ എം.പി.യും മാധ്യമവിമര്‍ശകനുമായ സെബാസ്റ്റ്യന്‍ പോള്‍, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് കിരണ്‍ തോമസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹരി എസ്. കര്‍ത്ത എന്നിവര്‍ പങ്കെടുക്കും.

എം.ജി രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പോള്‍, കിരണ്‍ തോമസ്, ഹരി എസ് കര്‍ത്ത, എം.വി ശ്രേയാംസ് കുമാര്‍, അവിനാശ് പാണ്ഡേ, ബി. ശ്രീനിവാസന്‍, ജോണ്‍ ബ്രിട്ടാസ്.

'വസ്തുതാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ മൂല്യവും മുന്നോട്ടുള്ള യാത്രയും' എന്ന വിഷയത്തിലാണ് മൂന്നാമത്തേതും അവസാനത്തേതുമായ സംവാദം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എ.ബി.പി. നെറ്റ്വര്‍ക്ക്്് സി.ഇ.ഒ. അവിനാഷ് പാണ്ഡേ, ആനന്ദ വികടന്‍ മാനേജിങ് ഡയറക്ടര്‍ ബി. ശ്രീനിവാസന്‍, കൈരളി ടി.വി. മാനേജിങ് ഡയറക്ടറും എം.പി.യുമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംവാദത്തില്‍ പങ്കുചേരും. എല്ലാ സെഷനിലും സദസ്സുകൂടി പങ്കെടുക്കുന്ന സംവാദവുമുണ്ടാവും.

മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുപുറമേ മാധ്യമ ഉടമകള്‍, നിരീക്ഷകര്‍, മാധ്യമസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരും സംവാദങ്ങളില്‍ പങ്കുചേരും. കവടിയാര്‍ ഗാര്‍ഡന്‍സിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതലാണ് പരിപാടി. പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ലിങ്ക്: sacredfacts.mathrubhumi.com/

Content Highlights: Sacred facts Mathrubhumi world news day initiative


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented