മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മാധ്യമങ്ങള്‍ മടങ്ങണം- എന്‍.റാം


എൻ.റാം

തിരുവനന്തപുരം: വസ്തുതകളെ വ്യാജവാര്‍ത്തകള്‍ കൊല്ലുന്നതിന് പരിഹാരം തേടി മാതൃഭൂമി സംഘടിപ്പിക്കുന്ന മാധ്യമ സംവാദത്തിന് തുടക്കമായി. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മാധ്യമങ്ങള്‍ മടങ്ങിപ്പോകണമെന്ന് സംവാദം ഉദ്ഘാടനംചെയ്ത പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം ആവശ്യപ്പെട്ടു. സത്യം വിളിച്ചുപറയുന്നതിനാലാണ് മാതൃഭൂമി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്ന് മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മൂന്ന് പ്രസക്തമായ വിഷയങ്ങളില്‍ രാജ്യത്തെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സംവാദം വൈകിട്ടുവരെ തുടരും.

വാര്‍ത്തയിലെ വാസ്തവം നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരങ്ങള്‍ തേടിയാണ് ശതാബ്ദി വര്‍ഷത്തില്‍ മാതൃഭൂമി വലിയ ഉദ്യമം സംഘടിപ്പിച്ചത്. ലോക വാര്‍ത്താ ദിനത്തില്‍ നടക്കുന്ന സേക്രഡ് ഫാക്ട്‌സ് - സത്യാനന്തര കാലത്തെ മാധ്യമ പ്രവര്‍ത്തനം എന്ന സംവാദത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സംവാദത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ദി ഹിന്ദു മുന്‍ പത്രാധിപര്‍ എന്‍. റാം മാതൃഭൂമിയുടെ ഉദ്യമത്തെ പ്രകീര്‍ത്തിച്ചു. നിലവാരമുള്ള വസ്തുതാധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ എന്‍. റാം വിശദീകരിച്ചു. മുറുകെ പിടിക്കേണ്ട മാധ്യമ പാഠങ്ങള്‍ അക്കമിട്ടുനിരത്തിയ അദ്ദേഹം മൂല്യങ്ങളിലേക്ക് മടങ്ങണമെന്ന് ഓര്‍മ്മിപ്പിച്ചു.സത്യം വിളിച്ചുപറയുന്നതിനാല്‍ മാതൃഭൂമി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയില്ലെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ എം.ഡി. എം. വി. ശ്രേയംസ് കുമാര്‍ പറഞ്ഞു. തെറ്റുണ്ടായാല്‍ തിരുത്താന്‍ തയാറെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യുറേറ്റഡ് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഫാക്ട് പഞ്ച് എന്ന സംവാദത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ ഷൂരി മുഖ്യ പ്രഭാഷണം നടത്തി. ഒരു വിഷയത്തില്‍ രണ്ടു പക്ഷങ്ങള്‍ പറയുന്നത് നല്‍കുന്നതല്ല, വസ്തുത കണ്ടെത്തുകയാണ് മാധ്യമങ്ങളുടെ കടമയെന്ന് അരുണ്‍ ഷൂറി ഓര്‍മ്മിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങള്‍ ശക്തിപ്രാപിച്ച ഇക്കാലത്ത് നല്‍കുന്ന വാര്‍ത്തകളുടെ വസ്തുക പരിശോധിക്കാന്‍ ഫാക്ട് ചെക്ക് വിഭാഗം എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടാകണമെന്ന് സംവാദത്തില്‍ നിര്‍ദേശമുണ്ടായി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം മരിക്കുന്നെന്ന ആശങ്ക പങ്കിട്ട പാനല്‍, ചോദ്യങ്ങള്‍ ചോദിക്കണമെന്നും വസ്തുകകള്‍ ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു. മാതൃഭൂമി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ ദേവിക ശ്രേയാംസ് കുമാര്‍ സ്വാഗതം പറഞ്ഞു. വേദിയിലും സദസ്സിലുമായി നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്.

Content Highlights: sacred facts, Mathrubhumi.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented