സാബു എം ജേക്കബ്
കൊച്ചി: ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജിന്റെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി താത്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പോലീസ് ആവശ്യപ്പെട്ടാല്‍ സാബു എം. ജേക്കബ് ചോദ്യംചെയ്യലിന് ഹാജരാകണം.
സാബു എം. ജേക്കബ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എഫ്.ഐ.ആര്‍. റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഇത്. ഓഗസ്റ്റ് 17-ന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ തന്നെ അപമാനിച്ചെന്നും അത് ജാതി അധിക്ഷേപമായിരുന്നുവെന്നുമാണ് ശ്രീനിജിന്റെ പരാതി.
പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പി.വി. ശ്രീനിജിന്‍ എം.എല്‍.എ.യുമായുള്ളത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
Content Highlights: Sabu M Jacob twenty 20 kerala high court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..