ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീനിജനെ മുറിയില്‍ പൂട്ടിയിടണം- സാബു എം. ജേക്കബ്


സാബു ജേക്കബ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജന്‍ എം.എല്‍.എയെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയില്‍ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജന്‍ പോവുകയുള്ളൂവെന്നും സാബു എം. ജേക്കബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അദ്ദേഹത്തെ പാര്‍ട്ടി നിയന്ത്രിക്കണം. പാര്‍ട്ടി അച്ചടക്ക ലംഘനമാണ് ശ്രീനിജന്‍ നടത്തുന്നത്. നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ട്വന്റി-20 യില്‍ ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പാര്‍ട്ടിക്ക് പുറത്ത് പോയിട്ടുണ്ടാവുമായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-20 യുടെ വോട്ട് ഇടതുമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് സാബു എം. ജേക്കബിനെ കളിയാക്കിക്കൊണ്ടുള്ള പി.വി ശ്രീനിജന്റെ കുന്നംകുളം മാപ്പ് പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്തും വിളിച്ചുപറയുന്ന എം.എല്‍.എയെ നിയന്ത്രിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Sabu M Jacob

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented