കൊച്ചി: ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന സമരങ്ങള്‍ക്ക് സ്വീകര്യതയുണ്ടെന്നതിന് തെളിവാണ് പി.സി.ജോര്‍ജ് അടക്കമുള്ളവരുടെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള.
ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.സുരേന്ദ്രനെ പോലെയുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്തിറക്കണം. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് ബിജെപി പിന്മാറുന്നുവെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമല കര്‍മസമിതിയാണ് സമരങ്ങള്‍ നടത്തുന്നത്. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുക മാത്രമാണ് ബിജെപി ചെയ്യുന്നതും, അതാണ് നിലാപാടും. ദേശീയ അധ്യക്ഷന്റെ നിര്‍ദേശമനുസരിച്ച് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സന്നിധാനത്ത് ഇതുവരെ ബിജെപി സമരം ചെയ്തിട്ടില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയില്‍ ആളുകള്‍ കുറഞ്ഞാല്‍ വരുമാനം ലഭിക്കാതെ അന്തിത്തിരി വെക്കാന്‍ സാഹചര്യമില്ലാതെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകും. അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sabarimala women entry ,BJP Protest, ps sreedharan pillai, pc george
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..