പ്രതിഷേധം കനത്തു, യുവതികളുമായി പോലീസ് ആംബുലന്‍സില്‍ തിരിച്ചിറങ്ങി


സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവരെ തിരിച്ചിറക്കുന്നത്

ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളെ ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കുന്നു. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത്‌ പോലീസ് നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയായിരുന്നു. ഇതിനിടെ കനക ദുര്‍ഗയ്ക്ക്‌ ദേഹാസ്വാസ്ഥ്യമുണ്ടായി. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു. സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.

കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ഇവര്‍ക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടര്‍ന്നിട്ടും പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ്‌ പോലീസ് ഇവരെ തിരിച്ചിറക്കിയത്.രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടാന്‍ എത്തിയത്.സ്വാമി അയ്യപ്പന്‍ റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറിയിരുന്നത്.

അരമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാല്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് പ്രതിഷേധം കനത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ വരെ പോലീസിന് ഇവരെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല.

യുവതികളെ തിരിച്ചിറക്കുന്നതിനിടെയുണ്ടായ ഉന്തും തള്ളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരിച്ചിറക്കാന്‍ പോലീസ് തീരുമാനിച്ചതോടെ പ്രതിഷേധക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി.

Content Highlights: sabarimala women entry, Kanaga Durga-bindu ammini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented