രമേശ് ചെന്നിത്തല | മാതൃഭൂമി
തൃശ്ശൂര്‍: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ മുന്‍നിലപാട് തെറ്റിപ്പോയെന്ന് ജനങ്ങളോട് മാപ്പുപറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യമാണ് ശബരിമല വിഷയം. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ആദ്യം ശ്രമിച്ചത്. നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ സിപിഎം ചുവടുമാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ ചെയ്തതെല്ലാം തെറ്റായി പോയെന്നും ഞങ്ങള്‍ അത് തിരുത്തുമെന്നും ഞങ്ങള്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒരു പുതിയ സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ ശരിയാണ്. അങ്ങനെ ഒരു സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. നവോത്ഥാന നായകന്റെ വേഷം അദ്ദേഹം അഴിച്ചുവെച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ജനങ്ങളോട് പറയട്ടെ. രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
Content Highlights: Sabarimala Women Entry, Ramesh Chennithala reacts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..