കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചവര്‍ക്കുനേരേ അക്രമം. കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെയാണ് യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ മര്‍ദനമേറ്റത്. 

യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി മാര്‍ച്ച് നടക്കുന്നതിനിടെ സമീപത്തായി യുവതി പ്രവേശനത്തെ അനുകൂലിച്ച് പത്തുപേരടങ്ങുന്ന സംഘവും അണിനിരന്നിരുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയ ഇവരോട് പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരേ തിരിഞ്ഞത്. 

യുവതികളടക്കമുള്ളവരെ പ്രതിഷേധക്കാര്‍ ഓടിച്ചിട്ട് മര്‍ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയും കൈയേറ്റമുണ്ടായി. പിന്നീട് പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. 

Content Highlights: sabarimala women entry; protest march turns violent in kozhikode