തിരുവനന്തപുരം:  ശബരിമല യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് തുടങ്ങിട അക്രമ പരമ്പരകള്‍ ആറുമണിക്കൂര്‍ പിന്നിട്ടു. സംസ്ഥാനത്തം മിക്ക ഇടങ്ങളിലും വ്യാപകമായ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാധമപ്രവര്‍ത്തകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാരില്‍ നിന്ന് അക്രമങ്ങളെ നേരിടേണ്ടി വന്നു. 

തലസ്ഥാനത്ത് സിപിഎമ്മും- ബിജെപിയും മണിക്കൂറുകളോളം ഏറ്റുമുട്ടി. ഒടുവില്‍ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. നിരവധി സ്ഥലങ്ങളില്‍ കല്ലേറും റോഡുപരോധങ്ങളും നടന്നു. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്. 

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് വ്യാപാരികള്‍ പറഞ്ഞത്. എന്നാല്‍ ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളാണ് വ്യാപാര മേഖലയെ താങ്ങി നിര്‍ത്തുന്നതെന്നും ഭീഷണി വേണ്ടെന്നും ബിജെപി ഇതിനോട് പ്രതികരിച്ചു. ഏതുവിധേനയും ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.