തിരുവനന്തപുരം:  സുപ്രീംകോടതിയുടെ വിധിക്കെതിരാണോ ശബരിമല നിരീക്ഷക സമിതിയുടെ നിലപാട് എന്ന് ആശങ്കപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ നിരാഹാരം കിടക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിരീക്ഷക സമിതി എന്ത്  റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് തനിക്കറിയല്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വാര്‍ത്ത വസ്തുതാപരമാണെങ്കില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് താന്‍ അതിശയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ വൃതാനുഷ്ഠാനത്തോടുകൂടിയെത്തുന്ന സ്ത്രീകള്‍ എങ്ങനെ പ്രവേശിച്ചൂവെന്നത് നിരീക്ഷക സമിതിയെ അത്ഭുതപ്പെടുത്തുന്നൂവെന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിരീക്ഷക സമിതി സര്‍ക്കാരിനെതിരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Sabarimala Women Entry Kadakampally Against HighCourt Committee