ന്യൂഡല്‍ഹി: തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും എന്‍ എസ് എസിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. പരാശരന്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.   

1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചത്‌. മനുഷ്യനെന്ന പരിഗണന നല്‍കാതെ വരുമ്പോള്‍ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തര്‍ക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരന്‍ കോടതിയിൽ വാദിച്ചു.

യഹോവാസാക്ഷികളുടെ  കേസില്‍ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരന്‍ വാദിച്ചു.

മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തില്‍ ഊന്നി പരാശരന്റെ വാദം. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരന്‍ വാദിച്ചു.

യഹോവാസാക്ഷികളുടെ കേസില്‍ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണ്‌.

അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരന്‍ കോടതിയില്‍ വാദിച്ചു. 

എന്നാല്‍ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ ഊന്നി വാദമുന്നയിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.

ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്. 

Content Highlights: Sabarimala Women Entry k Parasharan On SupremeCourt