ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരേ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.

എസ്എഫ്‌ഐ മുന്‍ നേതാവ് ഡോ.ഗീനാകുമാരി, അഭിഭാഷകയായ എ.വി.വര്‍ഷ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിരിക്കുന്നത്. സുപ്രീംകോടതിക്കെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ള,കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.മുരളീധരന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് എ.വി.വര്‍ഷ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം. 

ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് , പി.രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ ഹര്‍ജി. 1975ലെ കോടതിയലക്ഷ്യച്ചട്ടം 3സി പ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.