-
കൊച്ചി: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. ഇതിനായി ആഭരണ വിദഗ്ധന്റെ സേവനം തേടുമെന്നും ആഭരണങ്ങളുടെ മാറ്റ് പരിശോധിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരത്തിലെ അധികാര തര്‍ക്കം പരിശോധിക്കില്ല. നാലാഴ്ചക്കം തിരുവാഭരണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കും.
ശബരിമലയിലെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പന്തളം കൊട്ടാരത്തിന്റെ വലിയകോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷിതത്വത്തില്‍ രാജകുടുംബത്തിലെ ഒരുവിഭാഗം സംശയമുന്നയിച്ചതോടെയാണ് കണക്കെടുപ്പിന് സുപ്രീംകോടതി തയ്യാറായത്. കണക്കെടുത്ത് നാലാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേരള ഹൈക്കോടതിയിലെ മുന്‍ജഡ്ജി സി.എന്‍. രാമചന്ദ്രന്‍നായര്‍ക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം.
തിരുവാഭരണത്തിന്റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ തിട്ടപ്പെടുത്തിയതിന്റെ കണക്കാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ഔദ്യോഗികമായി ഇതാദ്യമായിട്ടായിരിക്കും തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരത്തിലെ തര്‍ക്കം സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന്റെ ഭാഗമാണ്. കോടതി ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം തര്‍ക്കമെന്താണെന്നും അതിന്റെ ന്യായവും അന്യായവും പരിശോധിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala thiruvabharanam; The commission will complete the auditing within four weeks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..