ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16-ന് തുറക്കും


ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ.

ശബരിമല ക്ഷേത്രം(ഫയൽ ചിത്രം) | ഫോട്ടോ: അഖിൽ ഇ.എസ്‌മാതൃഭൂമി

പമ്പ: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രനട ഇന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും ഉണ്ടായിരുന്നു.

വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ചതയം ദിനത്തിലും ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ. വി. സുബ്ബ റെസ്റ്റി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, ഗുരുവായൂര്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരി എന്നിവര്‍ ശബരിമലയില്‍ എത്തി കലിയുഗവരദ ദര്‍ശനം നടത്തി.

ഉച്ചപൂജ കണ്ട് തൊഴുതശേഷം ഓണസദ്യയും കഴിച്ചാണ് ചെയര്‍മാന്‍മാര്‍ മടങ്ങിയത്. അന്നദാന മണ്ഡപം സന്ദര്‍ശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ അന്നദാനവിതരണത്തിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9-ന് ഹരിവരാസനം പാടി അടയ്ക്കും. സെപ്റ്റംബര്‍ 16-ന് വൈകുന്നേരം 5-ന് ആയിരിക്കും കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21-ന് ക്ഷേത്രനട അടയ്ക്കും.

Content Highlights: sabarimala temple will close today evening

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented