ശബരിമല നടതുറന്നു, പുതിയ മേല്‍ശാന്തിമാര്‍ ചുതലയേറ്റെടുത്തു; വന്‍ ഭക്തജനത്തിരക്ക്


ശബരിമല | ഫയൽ ചിത്രം/ മാതൃഭൂമി

ശബരിമല: മണ്ഡലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകീട്ട് 4.57ഓടെയാണ് നടതുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി അഗ്നിപകര്‍ന്നു.

ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശബരിമല മേല്‍ശാന്തിയായി കെ. ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും ചുമതലയേറ്റെടുത്തു. നടതുറന്നതിന് പിന്നാലെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.



Content Highlights: Sabarimala temple opened for Mandala pooja

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented