പന്തളം: ശബരിമല സ്തീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് പറയുന്നത് നല്ല കാര്യമാണ്. വിധി വിശ്വാസികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മതവും വിശ്വാസവും നിയമവും കൂട്ടിക്കുഴയ്ക്കരുത്, വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടണമെന്നും കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു. 

Sabarimala Verdict: ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് 


Content Highlights: tantri kandararu rajeevaru, Sabarimala Review Verdict