ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. വിധി പുനപരിശോധിച്ചു എന്നതിന്റെ അര്‍ഥം മുന്‍പുള്ള വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണ്, ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. 

വിവിധ മതങ്ങളോട് ചേര്‍ത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിര്‍പ്പില്ല. പാര്‍സി, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുന്‍പോട്ട് കൊണ്ടുപോവും. നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ഥന യജ്ഞങ്ങള്‍ ആ ആരംഭിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. 

മുന്‍പുണ്ടായതുപോലെ ഇത്തവണ ശബരിമലപ്രവേശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിരോധിക്കും. അക്രമങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തവണ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകള്‍ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Sabarimala Verdict | പുന:പരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന്‌ | യുവതിപ്രവേശന വിധിക്ക് സ്റ്റേയില്ല

Content Highlights: Sabarimala Review Verdict, Rahul eeswar Sabarimala