ശബരിമല പ്രക്ഷോഭം: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകാതെ പോലീസ്


Photo: PTI

  • കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ട് ഒരുവർഷം
  • ജോലിക്കും വിദേശത്ത് പോകാനും തടസ്സമെന്ന് യുവാക്കൾ
നെടുങ്കണ്ടം : ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ പോലീസെടുത്ത നിസ്സാര കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ലെന്ന് ആക്ഷേപം. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുവാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ട് ഒരുവർഷത്തോളമായിട്ടും സ്ത്രീകളും യുവാക്കളും അടക്കമുള്ളവർ കേസുകളുമായി ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്.

ജില്ലയിൽ മാത്രം ഇരുനൂറിലധികം കേസുകളാണ് ഇനിയും നിലനിൽക്കുന്നത്. ശബരിമലയിൽ കോടതിവിധിയെ തുടർന്ന് യുവതികൾ പ്രവേശിക്കുന്നത് പ്രതിരോധിക്കുവാനായി വ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ നിരവധി കേസുകളാണ് അന്ന് പോലീസ് രജിസ്റ്റർചെയ്തത്. ജില്ലയിൽ എല്ലാ മേഖലയിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. തമിഴ്‌നാട്ടിൽനിന്നും എത്തിയ മനിതി സംഘത്തെ കമ്പംമെട്ട്, കട്ടപ്പന, പാറക്കടവ് എന്നിവിടങ്ങളിൽ തടഞ്ഞതടക്കം നിരവധിയായ പ്രക്ഷോഭങ്ങളാണ് അന്നുനടന്നത്. ഇതിനുപുറമേ ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ നടന്ന വ്യത്യസ്തങ്ങളായ പ്രക്ഷോഭങ്ങളിലും കേസുകൾ ചാർജ് ചെയ്തിരുന്നു.പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ, ക്രിമിനൽ സ്വഭാവമുള്ള കേസുകൾ എന്നിവ ഒഴികെയുള്ളവ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. കേസുകൾ പിൻവലിക്കാത്തതുമൂലം വിവിധ ജോലികളിൽ പ്രവേശിക്കുന്നതിനും വിദേശത്തേക്ക് അടക്കം പോകുന്നതിനും യുവതി യുവാക്കൾക്കടക്കം പ്രതിസന്ധി നേരിടുന്നതായും പ്രതിക്ഷേധിച്ചവർ പറയുന്നു.

Content Highlights: sabarimala protest police unwilling to withdraw non-criminal cases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented