അങ്കമാലി:  ശബരിമലയില്‍ നാമജപം നടത്തി പ്രതിഷേധിച്ച ആര്‍എസ്എസ് നേതാവ് ആര്‍. രാജേഷിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലയാറ്റൂര്‍ ഫാര്‍മസയിലെ ജീവനക്കാരനാണ് ആര്‍. രാജേഷ്. ആര്‍.എസ്.എസിന്റെ മുന്‍ ജില്ലാ കാര്യവാഹക് ആയിരുന്നു. നിലവില്‍ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘ ജില്ലകളുള്‍പ്പെടുന്ന വിഭാഗിന്റെ കാര്യകര്‍തൃ സദസ്യനാണ്. 

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് രാജേഷ് ഉള്‍പ്പെടെ നുറോളം ശബരിമല പ്രവര്‍ത്തകര്‍ ശബരിമല വലിയ നടപ്പന്തലില്‍ നാമജപം നടത്തി പ്രതിഷേധിച്ചത്. 

സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നാമജപം നടത്തിയിരുന്നത്. പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് രാജേഷുള്‍പ്പെടെ 69 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Content Highlights: Sabarimala protest, RSS Leader suspended, Health department, R Rajesh