തിരുവനന്തപുരം: ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളെ തടയുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പിജയരാജന്‍. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സമരം പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്രതമെടുത്ത് വിശ്വാസത്തോടെ മല കയറാനെത്തുന്നവരെ തടയുന്നത് ശരിയല്ല. അയ്യപ്പനെ കാണാനെത്തുന്നവരെ തടയുന്നത് ദൈവദോഷമല്ലേ. അങ്ങനെ തടയുന്ന പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്. 

സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നവരോട് എന്ത് പറഞ്ഞ് മനസ്സിലാക്കാനാണെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു.

content highlights: Sabarimala protest,E.P.Jayarajan reaction, Pamba, Nilakkal