കൊച്ചി: ശബരിമലയില്‍ ഇനി നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമാണ്. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് കഴിയും. 

തീര്‍ത്ഥാടനം സുഗമമാക്കാനും ശബരിമലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുമാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴാണ് ലഭ്യമായത്.

പോലീസ് അതിക്രമങ്ങള്‍ ശബരിമലയില്‍ ഇനി ഉണ്ടാകരുത്. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്നും യാതൊരു പ്രശ്നങ്ങളും പാടില്ലെന്നും തീര്‍ത്ഥാടനം പൂര്‍ണമായും സുഗമമാക്കണമെന്നും കോടതി വ്യക്തമാക്കി. അതിനുള്ള പൂര്‍ണ അധികാരം ഇനി മുതല്‍ മൂന്നംഗ സമിതിക്കാണ്.

സംഭവസ്ഥലത്ത് വച്ച് തന്നെ ഉടനടി തീരുമാനം എടുക്കാന്‍ മൂന്നംഗ സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീര്‍ത്ഥാടനം സുഗമമാക്കലാണ് ലക്ഷ്യം.

മൂന്നംഗ സമിതി എത്രയും വേഗത്തില്‍ ശബരിമലയില്‍ എത്തും. ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും മൂന്നംഗസമിതിക്കായിരിക്കും.

content highlights:sabarimala, prohibitory order,highcourt