കണമല: പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിച്ചു.

എരുമേലിയില്‍ നിന്നും പമ്പയ്ക്ക് പോയ കെ എസ്ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. 

നാട്ടുകാരും, പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Content Highlight: Sabarimala Pilgrims injured vehicle accident in Kanamala