ശബരിമല: സന്നിധാനത്ത് ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള മിക്ക മൊബൈല്‍ നെറ്റ് വര്‍ക്കുകളും പരിധിക്ക് പുറത്ത്. കഴിഞ്ഞ ദിവസം മുതലാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള മിക്ക നെറ്റ്‌വര്‍ക്കുകളിലും ഫോണ്‍ വിളിക്കാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നാണ് അയ്യപ്പഭക്തര്‍ പറയുന്നത്.
ബി.എസ്. എന്‍.എല്‍ കോളുകള്‍ വിളിക്കാന്‍ പറ്റുന്നുണ്ടെങ്കിലും നെറ്റിന് വേഗത കുറവാണ്. ശബരിമല സന്നിധാനത്ത് സാധാരണ എല്ലാ നെറ്റ്വര്‍ക്കുകളും നന്നായി കിട്ടാറുള്ളതാണ്.
അതേസമയം, പമ്പയില്‍ അയ്യപ്പന്മാരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കൂടികൊണ്ടിരിക്കുകയാണ്. ഇതിന് കസ്റ്റമര്‍ കെയറില്‍ വിളിച്ചു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് തീര്‍ത്ഥാടകര്‍ പരാതിപ്പെടുന്നത്
Content Highlights: Sabarimala pilgrims complaint over network problem in Sannidanam